കാറ്റിനെ തടഞ്ഞുനിര്‍ത്തരുതു..!
ശബ്ദിച്ചു കൊണ്ടിരിക്കുന്ന എന്റെ റേഡിയൊ
പ്രാണവായു കിട്ടാതെ..
ജീവ ഞരമ്പുകള്‍ കോച്ചിവലിച്ചു
അകാലത്തില്‍ മൃതിയടഞ്ഞു പോകും.!
കാറ്റില്‍നിന്നും വിലാപങ്ങളെ
അരിച്ചു വേര്‍തിരിച്ചെടുക്കുവാന്‍,
വിഷാദ നെടുവീര്‍പ്പുകള്‍ ഘനീഭവിച്ചുപെയ്യുന്ന
വര്‍ഷകാലങ്ങളെപ്പറ്റി
എനിക്കുമുന്നറിയിപ്പു നല്‍കുവാന്‍,
എന്റെ കുണ്ടുകിണറിന്റെ ശബ്ദാതിര്‍ത്തിക്കപ്പുറത്തെ
മൂളലുകളും ഞരക്കങ്ങളും, അട്ടഹാസങ്ങളും
മരുഭൂമിയില്‍ നിന്നുംകൊണ്ടുവന്ന
മഴനീര്‍ത്തുള്ളി പോലെ
എന്റെ കാതുകളില്‍ ഇറ്റിച്ചു നല്‍കുവാന്‍...
എനിക്കെന്റെയീ പഴയ റേഡിയൊവിശ്രമമില്ലാതെ
പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ടു
അതുകൊണ്ടു ദയവായികാറ്റിനെ തടഞ്ഞു നിര്‍ത്തരുതു..!
മരിച്ചു മണ്ണടിഞ്ഞു പോയ ആത്മാവുകള്‍
എനിക്കായി ശീതീകരിച്ചുവെച്ച
സന്ദേശങ്ങള്‍ഈ കാറ്റിലുണ്ടാകും..
നാളിതുവരെ വിക്ഷേപിക്കപ്പെട്ട
കോടിക്കണക്കിനു ശബ്ദങ്ങള്‍അലിഞ്ഞുചേര്‍ന്നു
വിശ്രമിക്കുന്നഈ കാറ്റില്‍ നിന്നും
വിഷധൂളികളേറ്റു ശ്വാസം മുട്ടുന്ന
എനിക്കും എന്റെ തലമുറക്കും
ഇനി എന്നെന്നുമാശ്രയിക്കേണ്ട
സ്‌നേഹ മന്ത്രാക്ഷരങ്ങല്‍
തിരഞ്ഞുപിടിച്ചു തിരിച്ചേല്‍പ്പിക്കുവാന്‍..
അക്കങ്ങള്‍ക്കുള്ളില്‍ ശബ്ദാതിര്‍ത്തികള്‍ലംഘിച്ചു
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നതേഞ്ഞുപോയ
സൂചികാതോര്‍ത്തിരിക്കുന്നു..
അതുകൊണ്ടു ദയവായികാറ്റിനെ തടഞ്ഞു നിര്‍ത്തരുതു..!
ഒരുകുമ്പിള്‍ കാറ്റിനുള്ളില്‍
ഒരുകോടി വിലാപങ്ങള്‍ ഒളിച്ചിരിപ്പുണ്ടാകാം..!
Friday, October 06, 2006
Subscribe to:
Posts (Atom)
