വിരിയുന്നതെന്തിനീ പൂവുകള്‍-അവസാന,
കരുണതന്‍ കണികയും വറ്റിയെങ്കില്‍?
അടരുന്നതെന്തിനീ കായുകള്‍, മണ്ണിതി
ലൊരു ജീവമന്ത്രമില്ലെങ്കില്‍ ?
പുലരുന്നതെന്തിനീ രാവുകള്‍
ജീവിത മിരുള്‍മാത്രമായിരുന്നെങ്കില്‍?
തിള ച്ചുരുകുന്നതെന്തിനീ സൂര്യന്‍,
ജീവനണയാതെ കാക്കുവാനല്ലയെങ്കില്‍?
തഴുകുന്നതെന്തിനീ തെന്നല്‍?, ഉണങ്ങാത്ത
മുറിവൊക്കെ മാറ്റുവാനല്ലയെങ്കില്‍?
കുയില്‍ വന്നു പാടുന്നതെന്തിനായ്
കുഞ്ഞിന്ന് സ്വരശുദ്ധി നല്‍കുവാനല്ലയെങ്കില്‍?
മയില്‍ പീലി നീര്‍ത്തുന്നതെന്തിനായ്
മാനത്തു മഴവില്ലു വിരിയിക്കാനല്ലയെങ്കില്‍?
പുതു മഴപെയ്തു നിറയുന്നതെന്തിനായ്
ഭൂമിതന്‍ കറയൊക്കെ കഴുകുവാനല്ലയെങ്കില്‍?
പുഴ പാടിയൊഴുകുന്നതെന്തിനായ്-
അനര്‍ഗ്ഗളം-, സ്വയശുദ്ധി ചെയ്യുവാനല്ലയെങ്കില്‍?
കടലേറ്റുവാങ്ങുന്നതെന്തിനീ കൈവഴികള്‍
ഒരുമിച്ചു ശക്തിയായ് തീര്‍ന്നീടുവാന്‍?
തിരയോടിയെത്തുന്നതെന്തിനായ്, തീരത്തിന്‍
ചുടു ചുംബനങ്ങളില്‍ മധുരമില്ലേല്‍?
Thursday, May 03, 2007
Subscribe to:
Posts (Atom)
