Wednesday, April 18, 2007

എളുപ്പമുള്ളതും പ്രയാസമുള്ളതും.

എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന പത്തു കാര്യങ്ങള്‍.

1. ആദര്‍ശങ്ങള്‍ പ്രസംഗിക്കുക.

2. സ്വയം മറന്നുകൊണ്ട്‌ ആരെയെങ്കിലും ഉപദേശിക്കുക.

3. എന്തിനും ഏതിനും സ്വയം ന്യായീകരണം കണ്ടെത്തുക.

4. നാം ആരാണെന്നും എന്താണെന്നും മറന്നുകൊണ്ട്‌ ആരെയെങ്കിലും വിമര്‍ശിക്കുക.

5. ആരുടേയും നന്മ ലവലേശവും കാണാതെ കുറ്റം മാത്രം കാണുക/പറയുക.

6. ആരോഗ്യത്തിനു ഹാനികരവും സദാചാരവിരുദ്ധവുമാണെന്ന്‌ പൂര്‍ണ്ണമായും അറിഞ്ഞുകൊണ്ടുതന്നെ കേവലം കൌതുകത്തിനായോ, ആരെയെങ്കിലും അനുകരിക്കാന്‍ വേണ്ടിയോ എന്തെങ്കിലും ശീലങ്ങള്‍ തുടങ്ങിവെക്കുക.

7. പൂര്‍ണ്ണമായും നിറവേറ്റുവാന്‍ കഴിയില്ലെന്നറിഞ്ഞുകൊണ്ടു തന്നെ എന്തും വാഗ്ദാനം ചെയ്യുക.

8. അജ്ഞത മറച്ചുവെക്കുവാന്‍വേണ്ടി ഏതുവിഷയത്തെപ്പറ്റിയും ആര്‍ക്കുമുന്നിലും അഭിപ്രായപ്രകടനം നടത്തുക.

9.സചേതനമോ അചേതനമോ ആയ എന്തിനെയും അതിന്റെ വിലയൊ മൂല്യമൊ മനസ്സിലാക്കാതെ നശിപ്പിക്കുക.

10. ഓരോ ദിവസവും ഒരു പുതിയ ആളാകുവാന്‍ തീരുമാനമെടുക്കുകയും അടുത്ത നിമിഷം തന്നെ അതുമറന്നുപോകുകയും ചെയ്യുക.

ചെയ്യുവാന്‍ പ്രയാസമുള്ള പത്ത്‌ കാര്യങ്ങള്‍.

1. ശരിയെന്നു തോന്നുന്ന ആദര്‍ശങ്ങള്‍ക്കനുസരിച്ച്‌ ഒരുദിവസമെങ്കിലും ജീവിക്കുക.

2. വാക്കും പ്രവര്‍ത്തിയും ഒന്നായിരിക്കുക.

3. കര്യമാത്രപ്രസക്തമായി അഭിപ്രായപ്രകടനം നടത്തുക.

4. സ്വന്തം തെറ്റുകുറ്റങ്ങള്‍ വേറൊരാള്‍ ചൂണ്ടിക്കാട്ടുന്നതിനു മുമ്പുതന്നെ തിരിച്ചറിയുക.

5. ആരുടെയും നല്ല വശം മാത്രം കാണുക/പറയുക.

6. കൌതുകത്തിനു വേണ്ടിയൊ, പ്രലോഭനങ്ങള്‍ക്കുവഴങ്ങിയൊ തുടങ്ങിവെച്ച ശീലങ്ങള്‍ സ്വയം തിരിച്ചറിഞ്ഞു നിര്‍ത്തുക.

7. ഒരു നല്ല കേള്‍വിക്കാരനായിരിക്കുക.

8. ജീവിതത്തില്‍ നാമേത്‌ മേഖലയില്‍ ശോഭിക്കുമെന്ന് സ്വന്തം വാസനകളെ മുന്‍ നിര്‍ത്തി സ്വയം തിരിച്ചറിയുക/അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുക.

9. ഓരോനിമിഷവും മനസ്സിലൂടെ കടന്നുപോയ്കൊണ്ടിരിക്കുന്ന ചിന്തകളെ സസൂക്ഷ്മം നോക്കിക്കാണുക.
10. സമൂഹത്തിലെ മിക്ക കൊള്ളരുതായ്മകള്‍ക്കും, അറിഞ്ഞൊ അറിയാതെയൊ, ഞാന്‍ കൂടി ഉത്തരവാദിയാണെന്ന സത്യം സമ്മതിക്കുക.

13 comments:

ശിശു said...

എളുപ്പമുള്ളതും പ്രയാസമുള്ളതും.

ഒരു കുഞ്ഞ്‌ പോസ്റ്റ്‌. മനുഷ്യജീവിതത്തില്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതും (ചെയ്തുകൊണ്ടിരിക്കുന്നത്‌)
ചെയ്യാന്‍ പ്രയാസമുള്ളതുമായ
പത്തു കാര്യങ്ങള്‍.
പത്തിലൊതുങ്ങുന്നതല്ല ഇതുരണ്ടും.
ബാക്കിയൊക്കെ വായനക്കാര്‍ക്ക്‌ വിടുന്നു. കൂട്ടിച്ചേര്‍ക്കാം, എടുത്തുമാറ്റാം.
അഭിപ്രായങ്ങള്‍ക്ക്‌ കാത്തിരിക്കുന്നു.

Sul | സുല്‍ said...

ശിശു ഇതൊന്നും പറയേണ്ട. (കുഞ്ഞി കൈലിളക്കേണ്ട - എന്ന് നാടന്‍ ശൈലി)
ഇതെല്ലാം പറയാന്‍ മുതിര്‍ന്നവര്‍ ഉണ്ടിവിടെ.

നന്നായിരിക്കുന്നു.
ബാക്കി ബൂലോകര്‍ പറയും
-സുല്‍

അപ്പു said...

ശീശൂ..നല്ല പോസ്റ്റ്.
ഈ ചിന്തകള്‍ ബ്ലോഗുകളുമായി ബന്ധിപ്പിച്ചാല്‍..

എളുപ്പമുള്ള കാര്യങ്ങള്‍:
1. എവിടെയും “തേങ്ങയടീക്കുക”
2. ഫോട്ടോ പോസ്റ്റിടുക
3. ഏതു പോസ്റ്റിലും കേറി “നല്ലതെന്ന്” അല്ലെങ്കില്‍ :-) കമന്റ്റുക.
4. വായിക്കാതെ നന്നായി എന്നു പറയുക.

പ്രയാസമുള്ള കാര്യങ്ങള്‍:
1. കാര്യമുള്ളോരു പോസ്റ്റിടുക
2. കമന്റ് വിമറ്ശനങ്ങള്‍ അംഗീകരിക്കുക
3. ഒരു പോസ്റ്റിനെങ്കിലും ശരിയായ കമന്റ് പറയുക.
പിന്നെ.... ? ആ..

Sul | സുല്‍ said...

സുല്ലിനിട്ടൊരു തല്ലുതരേണ്ട വല്ല കാര്യവുമുണ്ടോ അപ്പു. എന്നെയൊന്നു ഉപദേശിച്ചാല്‍ പോരെ. ഞാന്‍ നന്നായിക്കോളാമേ...
-സുല്‍

സു | Su said...

നല്ല കാര്യങ്ങള്‍.

അപ്പു said...

ഞാനെന്റെ കാര്യമാണ് സുല്ലേ പറഞ്ഞത്. “തേങ്ങ” എന്നു കേള്‍ക്കുമ്പോള്‍ “സുല്‍” എന്ന് തോന്നുന്നത് വിചിത്രം തന്നെ.

Sul | സുല്‍ said...

തേങ്ങാ സുല്ലിനു ഗോബി ലെഫ്റ്റുള്ളതാ അപ്പുസെ. തെരിയാതാ?
-സുല്‍

SAJAN | സാജന്‍ said...

പ്രയാസമുള്ള മറ്റൊരു കാര്യം ..ഈ വേഡ് വെരിഫിക്കേഷന്‍ ഉള്ളപോസ്റ്റില്‍ കമന്റിടുന്നത്..
...)

കെ.മാധവിക്കുട്ടി. said...

നോക്കണെ,ഗൌരവമുള്ള കാര്യങള്‍ സംസാരിക്കാന്‍ ആരും സമ്മതിക്കുകില്ല.പോട്ടെ.താങ്കളുടെ അഭിപ്രായങ്ങള്‍ പരമസത്യമായതുകൊണ്ട് ആരും ഇഷ്ടപ്പെടില്ല കേട്ടൊ.എന്നാലും സത്യം കേള്‍ക്കുമ്പൊഴുള്ള ഒരു സുഖമില്ലായ്മ(സുഖം) ഉണ്ട്.ഇടക്കിടക്കു ഇതും എഴുതാം. ‍‍ ‍‍

ശിശു said...

സുല്‍:)
ബൂലോഗ പുലികള്‍ ആരും പറയാത്തതുകൊണ്ടല്ലേ ഈ 'കുഞ്ഞി' ശിസു ഇതൊക്കെ പറയേണ്ടി വരുന്നത്‌. ക്ഷമീര്‌ മാഷെ. നന്ദി.

അപ്പൂസ്‌ അഥവാ അപ്പുക്കുട്ടന്‍:) നന്ദി. സുല്ലിനിട്ടൊരു തല്ലുകൊടുത്തതാണോ മാഷെ. സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ പറയുന്നതുപോലെ തേങ്ങയുടെ കാര്യം മാത്രം പറയരുത്‌. പറഞ്ഞാല്‍.. ങാ..

സു:) നന്ദി.

സാജന്‍:) നന്ദി. മാഷെ വേഡ്‌ വെരിഫിക്കേഷന്‍ മാറ്റിയിട്ടുണ്ട്‌. ഒരു പ്രയാസം ഞാനായിട്ട്‌ മാറ്റിയിട്ടുണ്ട്‌.

കെ.മാധവിക്കുട്ടി:) ആദ്യമായിട്ടാണല്ലെ കുറിപ്പുകളില്‍, സ്വാഗതം. താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌. ഗൌരവമുള്ള ആളുകളെയും ഗൌരവമുള്ള കാര്യങ്ങളെയും ആര്‍ക്കും ഇഷ്ടം വരില്ല. ചിരിച്ചമുഖവും തമാശയുമാണെല്ലാവര്‍ക്കും ഇഷ്ടം. പക്ഷെ വേറൊരാള്‍ക്കിഷ്ടപ്പെടില്ലെന്നറിഞ്ഞുകൊണ്ട്‌ നമുക്കിഷ്ടമുള്ള കാര്യങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ലല്ലൊ?.
നന്ദി. വീണ്ടുമീ വഴിവരിക.

കമന്റാതെ വായിച്ച എല്ലാവര്‍ക്കും ശിശുവിന്റെ നന്ദി.

libin said...

kollatto..

Libin Tom said...

Kollatto..

Libin Tom said...

Kollatto..