Monday, January 19, 2009

രാത്രി.



ശാരദശശിലേഖ മയങ്ങുവാനോ, നീല-
ക്കാർമുകിൽ കമ്പളം വിരിച്ചുനൽകി?
താഴെ,തൻപ്രിയതമയുറങ്ങുവാനോ
രാക്കിളി പാടുന്നു മധുരമായി..
യേതോ രാക്കിളി പാടുന്നു മധുരമായി?

(ശാരദ...

താരകൾ ചിറകുവച്ചിറങ്ങിവന്നൂ, രാവിൻ
ചാരുത അടുത്തുവന്നറിയുവാനോ?
വാസനചിമിഴൊന്നു തുറന്നുനോക്കി,പൂവ്‌
രാവിന്നൊരിത്തിരി സുഗന്ധമേകാൻ
പ്രേമസുഗന്ധമേകാൻ...!

(ശാരദ...

പിരിയുവാനിനിനേരമധികമില്ല, എങ്ങോ
അവസാനയാമത്തിൻ വിളി മുഴങ്ങി
വിരഹത്തിൻ ചുടുകണ്ണീർ പൊഴിഞ്ഞുവീണു
ഒരുമഞ്ഞുതുള്ളിയായതുനിറഞ്ഞൂ
മണ്ണിൽ, ഒരുമഞ്ഞുതുള്ളിയായതുനിറഞ്ഞൂ.

(ശാരദ......

15 comments:

ശിശു said...

ഒരു സാധനം പോസ്റ്റ് ചെയ്യുന്നു. കവിതയാണൊ അതോ ഗാനമാണൊ എന്നൊന്നും അറിയില്ല. വായിക്കുന്നവര്‍ പറയുക, ഇതെന്തുവാണെന്ന്..

[ nardnahc hsemus ] said...

ശിശുക്കുട്ടാ
അസ്സലായി.!!! അഭിനന്ദനങ്ങള്‍!

രാവിലെ തന്നെ ഇതു വായിച്ചതോടേ മഞ്ഞില്‍ കണങ്ങള്‍ തുളുമ്പിനില്‍ക്കുന്ന ഒരു പുല്‍ത്തകിടിയിലൂടേ നഗ്നപാദനായി നടന്നുവന്നതു പോലെ ഒരു കുളിര്‍മ്മ.. മനസ്സു നിറയെ...

(പാട്ടുകാര്‍ ഇത് പൊക്കുമെന്ന് 100 വട്ടം!!)

Unknown said...

ഇതു കവിത തുളുമ്പുന്ന ഒരു നല്ല ഗാനത്തിന്റെ വരികള്‍ തന്നെ അതിനു സംശയമൊന്നുമില്ല.
ഇതൊന്നും സിനിമാരംഗത്തുള്ളവര്‍ കാണുന്നില്ലല്ലോ എന്നാണ് എന്റെ ഒരു സുഹൃത്ത് വായിച്ചിട്ട് അഭിപ്രായപ്പെട്ടത്.

വളരെ നല്ല വരികള്‍ ആരെങ്കിലും പാടുന്നതിനു മുന്‍പ് ശിശു തന്നെ പാടുമെന്നു പ്രതീക്ഷിക്കുന്നു.

ഇനിയും നല്ല നല്ല ഗാനങ്ങള്‍ ആ തൂലികയില്‍ നിന്നും പിറക്കട്ടെ എന്നാശംസിക്കുന്നു.

ശ്രീ said...

മനോഹരമായ ഒരു ലളിതഗാനം തന്നെ, മാഷേ... നല്ല ഈണത്തോടെ വായിയ്ക്കാന്‍ പറ്റുന്നുണ്ട്...

വേഗം തന്നെ പാടി പോസ്റ്റു ചെയ്യുമല്ലോ അല്ലേ?
:)

പകല്‍കിനാവന്‍ | daYdreaMer said...

നല്ല വരികള്‍ സുഹൃത്തേ... ഇഷ്ടപ്പെട്ട വായന...

ചന്ദ്രകാന്തം said...

കാവ്യമധുരഗാനം..!!!

ബഹുവ്രീഹി said...

ശിശുഭായ്,

നല്ല പാട്ട്..

ഖൊഡുകൈ

ശിശു said...

ഞാന്‍ പോസ്റ്റ് ചെയ്തത് ഗാനമാണെന്ന് എല്ലാവരും പറയുന്നു. നന്ദി.
സുമേഷ്:) നന്ദി. നല്ലവാക്കുകള്‍ക്ക്.ആരെങ്കിലും പൊക്കുന്നെങ്കില്‍ പൊക്കട്ടെ!, കാത്തിരിക്കാം.

പൊതുവാള്‍ജി:) നന്ദി.സുഹൃത്തിന്റെ നല്ലവാക്കുകള്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്ന് പറയുക. പ്രോത്സാഹനങ്ങള്‍ക്ക് എന്നും കടപ്പെട്ടിരിക്കുന്നു.

ശ്രീ:)നന്ദി. ഞാന്‍തന്നെ പാടി ഇപ്പോള്‍ നല്ലതെന്ന് പറഞ്ഞനാവുകൊണ്ടതുതിരുത്തിപ്പറയണൊ? ആരെങ്കിലും പാടാന്‍പറ്റുമെങ്കില്‍ പാടട്ടെ, അതല്ലെ നല്ലത്..

പകല്‍കിനാവന്‍:) ആദ്യമായി ആണല്ലെ കുറിപ്പുകളില്‍? സ്വാഗതം, നന്ദി.വായനക്ക്..

ചന്ദ്രകാന്തം:) നന്ദി.
ബഹു:) നന്ദി സുഹൃത്തെ..

അരങ്ങ്‌ said...

താരകൾ ചിറകുവച്ചിറങ്ങിവന്നൂ, രാവിൻ
ചാരുത അടുത്തുവന്നറിയുവാനോ?

കവിത എന്നാല്‍ എന്തുമങ്ങനെയും എഴുതാം എന്നൊക്കെ തോന്നും ആധുനീക കവിതകള്‍ കണ്ടാല്‍. പക്ഷേ ഈ വരികള്‍ ഉണ്ടല്ലോ... കവ്യ സുന്ദരം... കാല്‍പനികം.. കമനീയം എന്നൊക്കെ പറയാം. പൊക്കിപ്പറയുന്നതല്ല. ശിശുവില്‍ ഞാന്‍ അറിയാതെ ഓ എന്‍ വി യെ കണ്ടു പോയി. അഭിനന്ദനങ്ങള്‍....

Mr. X said...

ശിശു എന്ന പേരില്‍ ബ്ലോഗ് തുടങ്ങിയ ആളിന്‍റെ ആദ്യത്തെ കവിത വായിച്ചപ്പോഴേ ഞാന്‍ മനസ്സിലാക്കി, യെവന്‍ ആള് പുലിക്കുട്ടി ആണെന്ന്!
ഇപ്പോഴും അങ്ങനെ തുടരുന്നു എന്ന് കാണുമ്പോള്‍... ഒരു സന്തോഷം ഉണ്ട്. നല്ല കവിത. ഇനിയും ഇത് പോലെ നല്ല പോസ്റ്റുകള്‍ ഇടൂ.
Wish you all the best...

Mr. X said...

"ശാരദശശിലേഖ മയങ്ങുവാനോ, നീല-
ക്കാർമുകിൽ കമ്പളം വിരിച്ചുനൽകി?"

ശിശു said...

അരങ്ങ്:) എന്താ പറയുക.. സന്തോഷമുണ്ട്.ഇഷ്ടമായി എന്നറിയുന്നതില്‍. പക്ഷെ ഒപ്പം ഒരു പ്രാര്‍ത്ഥനയും, ദൈവമെ ഈ കമന്റ് ഓ.എന്‍.വി കാണാനിടവരരുതെ എന്ന്.. :)

ആര്യന്‍:) അക്ഷരം മാറിപ്പോയതൊന്നുമല്ലല്ലൊ? എലിക്കുട്ടി എന്നല്ലെ ഉദ്ദേശിച്ചത്, എഴുതിവന്നപ്പോള്‍ തിരിഞ്ഞുപോയതാണൊ? ഒരു തിരുത്ത് പ്രതീക്ഷിക്കുന്നു. നല്ല വായനക്ക് നന്ദി.

മാണിക്യം said...

ശിശൂ
ഇത് അതിമനോഹരമായാ
ഒരു സൂപ്പര്‍ ഹിറ്റ് പാട്ട് ആകും
എന്ന് ഉറപ്പ് ...
നല്ല വരികള്‍ .
സ്നേഹാശംസകളോടേ
മാണിക്യം

Mr. X said...

പുതിയ പോസ്റ്റുകള്‍ ഒന്നും കാണുന്നില്ലല്ലോ...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

എന്തു പറയേണ്ടു എന്നറിയില്ല ..