Monday, August 03, 2009

വീണാവാദിനി.

വീണാവാദിനീ, നിന്‍‌തിരുമുന്നിലെന്‍
ജീവന്റെ വീണ വയ്ക്കുന്നു
സ്വരമൊന്നു പാടാന്‍ കൊതിക്കുമെന്‍ തന്ത്രികള്‍
ശ്രുതിചേര്‍ത്തു നീ തരില്ലെ
ജീവനില്‍ സ്വരമായ് നിറയുകില്ലെ.

(വീണാവാദിനീ..

പടുതിരികത്തുമീ ചെറുദീപമെത്രനാള്‍
അണയാതെ കാത്തിടും ഞാന്‍
ദേവീ, അണയാതെ കാത്തിടും ഞാന്‍
ഒരു സൂര്യപ്രഭചൊരിഞ്ഞെന്നില്‍ നീ നിത്യവും
അറിവിന്റെ ദീപമാകൂ
ജീവനില്‍ അമരത്വമേകിടു നീ

(വീണാവാദിനീ

കരളില്‍ കളങ്കമില്ലാതെയായ് തീരുവാന്‍
കനിവെനിക്കേകേണമെ
അമ്മെ കനിവെനിക്കേകേണമെ
ഇരുള്‍ വന്നുമൂടിയെന്‍ ഇരുകണ്ണുമടയവെ
അകക്കണ്ണു നീ തുറക്കൂ
എന്നുടെ അകക്കണ്ണു നീ തുറക്കൂ.

(വീണാവാദിനീ..

[വിജയദശമി നാളില്‍ സരസ്വതിയെ സ്തുതിച്ചുകൊണ്ട് ഒരു ഗാനമെഴുതി തരാമൊ എന്ന് ചോദിച്ച സുഹൃത്തിനുവേണ്ടി എഴുതിക്കൊടുത്തത്.. ആകാശവാണിയില്‍ എന്തൊ പരിപാടിക്ക് വേണ്ടിയായിരുന്നു സുഹൃത്ത് അന്നത് ചോദിച്ചിരുന്നത്. പിന്നീട് ഇതിനെന്തുപറ്റി എന്നെനിക്കറിയില്ല..പൊടിപിടിച്ചുകിടക്കുന്ന ബ്ലോഗില്‍ ഒരു പോസ്റ്റായിക്കോട്ടെ എന്ന് കരുതി പോസ്റ്റുന്നു.]

12 comments:

ശിശു said...

വിജയദശമി നാളില്‍ സരസ്വതിയെ സ്തുതിച്ചുകൊണ്ട് ഒരു ഗാനമെഴുതി തരാമൊ എന്ന് ചോദിച്ച സുഹൃത്തിനുവേണ്ടി എഴുതിക്കൊടുത്ത ഒരു ഗാനം. ആകാശവാണിയില്‍ എന്തൊ പരിപാടിക്ക് വേണ്ടിയായിരുന്നു സുഹൃത്ത് അന്നത് ചോദിച്ചിരുന്നത്. പിന്നീട് ഇതിനെന്തുപറ്റി എന്നെനിക്കറിയില്ല..പൊടിപിടിച്ചുകിടക്കുന്ന കുറിപ്പുകളില്‍ ഒരു പോസ്റ്റായിക്കോട്ടെ എന്ന് കരുതി പോസ്റ്റുന്നു

സു | Su said...

:) ഇഷ്ടമായി. പാടുന്നവർക്ക് ഇത് നന്നായി പാടാം. സുഹൃത്തിനെ പിന്നീട് കണ്ടില്ലേ? അവിടെ പാടിക്കാണും എന്നു കരുതാം.

ശ്രീ said...

പിന്നീട് അതിനെന്തു തന്നെ പറ്റിയാലും ഇത് ഇവിടെ പോസ്റ്റിയത് നന്നായി.

നല്ല വരികള്‍ മാഷേ

Mohanam said...

ശ്രീ പറഞ്ഞതിനോടു ഞാനും യോജിക്കുന്നു

Kaithamullu said...

അപ്പൊ ഭക്തി മാര്‍ഗത്തിലാ അല്ലേ?
ശിശു പാടിപ്പാടി കാനനത്തിലൂടെ നടക്കുന്ന ആ രംഗം മനസ്സില്‍ കണ്ട് ആസ്വദിക്കട്ടേ, ഞാന്‍!

kichu / കിച്ചു said...

കൈതേ...

അപ്പോള്‍ അറിഞ്ഞില്ല്ല്ലേ.. ശിശു കാശിക്കു പോയി.

ശിശൂ..
കൈലാസനാഥനു സുഖമാണോऽ

പാട്ട് കൊള്ളാം

[ nardnahc hsemus ] said...

നീയെന്തെഴുത്യാലും എനിയ്ക്കതിഷ്ടാന്റിഷ്ടാ....
:)

Unknown said...

sisu :)
valare nalla varikal

ithaarenkilumokke paadumennu karuthaam

ശിശു said...

സു,ശ്രീ,മോഹനം,കൈതമുള്ള്,കിച്ചു, സുമേഷ്, പൊതുവാള് എന്നിവരുടെ നല്ല വാക്കുകള്‍ക്ക് നന്ദി.

Mr. X said...

കൊല്ലം... നല്ല ഒരു ഗാനം...

PK Hariz said...

good

[ nardnahc hsemus ] said...

ശിശുദിനാശംസകള്‍!