Thursday, August 24, 2006

മീശപുരാണം.

വ്യക്തിത്വ വികസനത്തിന്‌ കുറുക്കുവഴികള്‍ എന്ന പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ എനിക്ക്‌ മീശ കിളിച്ചു വന്നുകൊണ്ടിരുന്നത്‌. മീശ എന്റെ മൂക്കിനു താഴത്തെ ചര്‍മ്മം തുളച്ചു പുറത്തു വരുന്നതിന്റെ 'കിരുകിരു' ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും പുതിയ പ്രതിഭാസത്തെപ്പറ്റി എനിക്ക്‌ ഒരു പിടിയും ഉണ്ടായിരുന്നില്ല. മുളച്ചുവന്നുകൊണ്ടിരുന്ന മീശ എന്റെ വായും കവിഞ്ഞ്‌ താഴേക്ക്‌ വളരാന്‍ തുടങ്ങിയപ്പോള്‍ ആരെല്ലാമോ എന്നെ താങ്ങിയെടുത്ത്‌ സ്ഥലത്തെ കേള്‍വികേട്ടയൊരാശ്രമത്തിലാക്കി, പടിയിറങ്ങിപ്പോയി. ആശ്രമ ഗുരുവെന്റെ മീശ നല്ലവണ്ണം വെട്ടിയൊതുക്കി ചിന്തേരിട്ടുതന്നു. മീശ സംരക്ഷിക്കുന്നതിനായി ഗുരുവെനിക്ക്‌ ഒരു കത്രികയും ചീപ്പും കണ്ണാടിയും,പിന്നെ ഇടമറുകിന്റെ യുക്തിവാദ ലേഖനങ്ങളുടെ ഒരു കോപ്പിയും തന്ന് പടിയടച്ച്‌ പിണ്ഡം വെച്ചു

അതില്‍പിന്നീടാണെന്റെ സ്വഭാവം ഉജാലയുടെ വെണ്മപോലെ വെട്ടിത്തിളങ്ങാന്‍ തുടങ്ങിയത്‌. ഗുരുവിന്റെയുപദേശങ്ങളില്‍ എന്റെമീശ തഴച്ചുവളരാന്‍ തുടങ്ങി.ഞാനതിനു ചീപ്പും,കത്രികയും, യുക്തിവാദവുംകൊണ്ട്‌ ധാരകോരി. മീശവെട്ടുകാരുടെ വിളറിപിടിച്ച നോട്ടങ്ങളില്‍നിന്ന് എന്റെ കൂട്ടുകാരെന്നെരക്ഷപ്പെടുത്തികൊണ്ടിരുന്നു.വളരെപ്പെട്ടന്നു തന്നെ മീശയുടെകാര്യത്തില്‍ ഞാനെന്റെ കുടുംബത്തിലെ എല്ലാവരേയും കടത്തിവെട്ടി അടുക്കിക്കൊണ്ടിരുന്നു.എന്റെ അച്ഛന്‍പൊന്നുതമ്പുരാന്‍ തിരുമനസ്സുപോലും എന്റെമുന്നില്‍ മീശവെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചപ്പോള്‍, ഇനിയെന്താണൊരുകുറവെനിക്കെന്നു ഞാന്‍ തലങ്ങുംവിലങ്ങും വണ്ടിയോടിച്ചു നോക്കി, ഫലം നിരാശയായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ്‌ എന്റെ മീശ സ്ഥലവാസികളുടെ ഉറക്കംകെടുത്തുന്ന കാര്യം ഏതോ തല്‍പരകക്ഷികള്‍ ഗുരുവിന്റെയടുക്കലുണര്‍ത്തിച്ചു പട്ടുംവളയും വാങ്ങി സ്ഥലംവിട്ടത്‌.ഗുരു കമാണ്ടലോയും,രുദ്രാക്ഷിയും പുത്രകളത്രാദികളാറുപേരുമായി പാഞ്ഞുപറിച്ചെത്തി പോരുവിളിച്ചു തമ്പടിച്ചു.മന്ത്രിപുംഗവനെത്തി പോരുവിവരം ചെണ്ടകൊട്ടി നാടുംനാട്ടുകാരെയുമിളക്കി, നാണംകെടുത്തി മടങ്ങിപ്പോയി ഞാന്‍ ഗുരുവിനെ തോല്‍പ്പിക്കാനുറക്കമൊഴിഞ്ഞിരുന്ന് മീശപിരിച്ചു.

പിറ്റേന്നുനേരംവെളുത്തുവെളുത്തു വല്ലാതെ വിളറിത്തുടങ്ങിയപ്പോള്‍ പോരുകാണാനെല്ലാവരും തടിച്ചുമെലിഞ്ഞുകൂടി. ഞാനും ഗുരുവും തപ്പടിച്ചു തുടക്കടിച്ചു ഇടംവലംതിരിഞ്ഞു റെഡി വണ്‍, ടൂ,ത്രീ പറഞ്ഞു പേടിച്ചുമാറിനിന്നു. ഗുരുവിന്റെ കണ്ണില്‍നോക്കാന്‍ എനിക്ക്‌ പേടിയായിരുന്നു. എന്റെമീശ പിരിക്കാന്‍പോലും മറന്നു ഞാന്‍ നില്‍ക്കവെ, എവിടെനിന്നോ ഒരു ധൈര്യം (എന്റെ ജന്മവാസനയാകണം)എന്റെതുട വഴിമുകളിലേക്കിഴഞ്ഞുകയറിപ്പോകുന്നത്‌ ഞാന്‍കയ്യും കെട്ടി നോക്കിനിന്നു.മുഴുവന്‍ ശക്തിയുമാവാഹിച്ച്‌,ഉണങ്ങിവീഴാറായ ഗുരുവിന്റെ മുഖത്തേക്ക്‌ ഞാനൊരാട്ട്‌ വെച്ചുകൊടുത്തു .

ശേഷം കഥാന്ത്യം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌പ്രകാരം വായ്‌നാറ്റം സഹിക്കാന്‍ വയ്യാതെയാണത്രെ ഗുരുമരണമടഞ്ഞത്‌!!. പിന്നീടൊരു ശുഭദിനത്തില്‍ ഗുരുവിന്റെ കബറിടത്തില്‍ അഞ്ചാറുപിടി മണ്ണുവാരിയിട്ട്‌ ദര്‍ബാര്‍ രാഗത്തില്‍ പത്തുതെറിയും വിളിച്ചു,ഊരുതെണ്ടാതെ ഞാന്‍ നടുവിട്ടുപോയി.ഇപ്പോള്‍ വീരസ്മരണനിലനിര്‍ത്താന്‍ ഖബറിടത്തിന്റെ ഛായാചിത്രംകഴുത്തില്‍ തൂക്കി ഏകാധിപതിയായ്‌ സസുഖം നാടുവാഴുന്നു. ശുഭം.!!

35 comments:

ശിശു said...

ശിശു ഒന്നു ബ്ലോഗിയിട്ടുണ്ട്‌. ബൂലോകത്തിരിക്കുന്നവര്‍ വയിച്ച്‌ കമന്റിയാല്‍ ശിശുവിന്റെ കയ്യും കാലും ഒന്നു വളര്‍ന്നേനെ!!..

പുള്ളി said...

കൈ വളരുന്നോ കാല്‍ വളരുന്നോ എന്നു നോക്കി നോക്കി ഇരിക്കുമ്പോള്‍ മീശ വളന്നൂലോ... അല്ലെങ്കിലും വരാനുള്ളതു വഴിയില്‍ തങ്ങില്ല. നിശ്ചം....

പുള്ളി said...

കൈ വളരുന്നോ കാല്‍ വളരുന്നോ എന്നു നോക്കി നോക്കി ഇരിക്കുമ്പോള്‍ മീശ വളന്നൂലോ... അല്ലെങ്കിലും വരാനുള്ളതു വഴിയില്‍ തങ്ങില്ല. നിശ്ചം....

viswaprabha വിശ്വപ്രഭ said...

ഹൊ!
ഇത്ര ശൈശവത്തിലേ ഇങ്ങനെയൊക്കെ എഴുതാന്‍ തുടങ്ങിയാല്‍ ഈ പുലി വലുതായാല്‍ എങ്ങനെയിരിക്കും!

എന്റമ്മോ!
ദാ ഒരു മീശയുള്ള പുലി!

myexperimentsandme said...

ഹ...ഹ...അടിപൊളി. ഒറ്റയിരുപ്പിന് വായിച്ചു. മീശക്കാര്‍ക്കൊക്കെ അഭിമാനമാണ് താങ്കള്‍. മീശവരുമ്പോള്‍ ഒച്ച വരുമെന്നറിയില്ലായിരുന്നു. അന്ന് കേട്ട ഒച്ച വേറേ എന്തോ ആണെന്നോര്‍ത്ത് ഞാനാരോടും പറഞ്ഞുമില്ല. കഷ്ടമായിപ്പോയി.

“പോരുകാണാനെല്ലാവരും തടിച്ചുമെലിഞ്ഞുകൂടി...” അടിപൊളി.

പേരെനിക്ക് മനസ്സിലായി. ജോണിക്കുട്ടീന്നല്ലേ. നിനക്കൊന്നുമറിയില്ല ജോണിക്കുട്ടീ, കാരണം നീ വെറും കുഞ്ഞാണെന്ന് ലാലേട്ടന്‍ നാടുവാഴിപ്പടത്തില്‍ പറയുന്നത് ഞാന്‍ ഒളിച്ചിരുന്ന് കേട്ടിരുന്നു. അന്നേ തോന്നി ബ്ലോഗിലെത്തുമെന്ന്.

“മീശ” ഇതൊക്കെ കാണുന്നുണ്ടോ ആവോ?

Anonymous said...

ഫോണ്ടിന്റെ കളര്‍ മാറ്റാവൊ? പച്ചയില്‍ കറുപ്പ് കാണാന്‍ പറ്റണില്ല ശരിക്കും..
അങ്ങട്ട്...വെള്ള്യാണെങ്കില്‍ പറ്റിയെനെ..

ശിശു said...

വിശ്വപ്രഭ ചേച്ചി.. വളന്നു,വളന്നു വല്ല്യ മുട്ടനാവുമ്പം, ഈപുലി പുല്ലു തിന്നും, അമ്മാണെ,,ഓടിവായോ... ഈ പുലിക്ക്‌ മീശവന്നേ..

Adithyan said...

ബു ഹഹഹഹഹഹഹ
ഹഹഹഹ്ഹഹഹ്ഹഹ

ബൂലോകത്തിതു ലിംഗമാറ്റ വാരം...

ദേ വിശ്വ്വേട്ടനെ ചേച്ചീന്ന് വിളിച്ചിരിക്കുന്നു
=))

Adithyan said...

ആരുമില്ലേ വിശ്വേട്ടനു രണ്ട് ലൌ ലെറ്റര്‍ കൊടുക്കാന്‍....

ശിശുവേ മീശപുരാണം കലക്കി. എന്നാലും മീശക്കാരനായ വിശ്വേട്ടനെ കേറി ചേച്ചീന്നു വിളിച്ചു കളഞ്ഞല്ലോ.. :))

-B- said...

ഇന്നലെ ആദി പെണ്ണായി. ദേ ഇവിടിപ്പോ വിശ്വേട്ടന്‍ ചേച്ചിയുമായി. ഇമ്മാതിരി ഓരോ പേരിടുമ്പോള്‍ ഓര്‍ക്കണം. ശിശൂ,ഇത് എടീ അല്ല, എടാ, ആണ് എടാ. :)

മീശപുരാണം കൊള്ളാം ട്ടാ.

മുല്ലപ്പൂ said...

പുരാണം വായിച്ചു. ഇനിയും എഴുതൂ. കയ്യും കാലും വളരട്ടെ.

ആദീ,
കൂട്ടു കിട്ടിയതിന്റെ ചിരിയാണല്ലോ?

ശിശു said...

വക്കരിമാഷെ..ഇഷ്ടായി..ഒത്തിരി..മീശപുരാണം ഒറ്റയിരുപ്പിനു വായിച്ചുതീര്‍ത്തതിനു അളവറ്റ നന്ദി.. മീശവരുമ്പോള്‍ ശബ്ദം മാത്രമല്ല,സ്വന്തം ചേഷ്ടകളും മാറുമെന്നു, ശിശുവിന്‌ ബോദ്ധ്യമായി. പോര്‌ അതിജീവനത്തിനായുള്ള പെടാപ്പാടാണ്‌..സ്വന്തം തട്ടകത്തില്‍ വേറൊരാളെത്തി (അതു സ്വന്തം ഗുരുവായാലും)പോരുവിളിക്കുമ്പോള്‍,അതിജീവനവാസന,തെറിപറഞ്ഞെങ്കിലും തോല്‍പ്പിക്കണമെന്നു തോന്നിപ്പിക്കുന്ന ചേതോവികാരം, അതാണ്‌ പോര്‌..മീശ, ദാര്‍ശനിക വ്യഥകളൊന്നുമറിയാതെ വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

Sreejith K. said...

കൊള്ളാമല്ലോ വീഡിയോണ്‍, മീശപുരാണം കലക്കി. ഫോണ്ടിന്റെ നിറം വെള്ള ആകുന്നതാണ് വായിക്കാന്‍ സുഖം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇളംനിറം.

മലയാളം പോസ്റ്റുകള്‍ ജസ്റ്റിഫൈ ചെയ്താല്‍ ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ അല്ലാതെയുള്ള ബ്രൌസറുകളില്‍ വാ‍യിക്കാന്‍ ബുദ്ധിമുട്ടാണ്. ലെഫ്റ്റ് അലൈന്‍ ആണ് മലയാളത്തിന് നല്ലത്. മാറ്റുമല്ലോ.

myexperimentsandme said...

ബാലകൃഷ്ണപിള്ളമനസ്സില്‍ കള്ളമില്ലല്ലോ.

മീശ അതൊക്കെ എന്നേ മാറ്റി. പക്ഷേ മാറ്റി കഴിഞ്ഞപ്പോള്‍ നില്‍‌പ് ആത്മഹത്യാ മുനമ്പിലാണെന്ന് മാത്രം. ആ പിഞ്ചുമനസ്സിനെ വേദനിപ്പിച്ചുവോ നമ്മള്‍, അത് മാറ്റ് ഇത് മാറ്റ് എന്നൊക്കെ പറഞ്ഞ് :)

ശിശു said...

"ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവിലുണ്ടായൊരിണ്ടല്‍"" ശൊ..ശൊ..ചമ്മിപ്പോയി,,ശിശു ചമ്മിപ്പോയി..(മയങ്ങിപ്പോയി,ഞാന്‍ മയങ്ങിപ്പോയി എന്നമട്ട്‌),വിശ്വേട്ടനെ,ചേച്ചീന്ന് വിളിച്ചതിന്‌,വീണ്ടും .ചമ്മിപ്പോയി,,ശിശു ചമ്മിപ്പോയി

Manjithkaini said...

ശിശുവേ, നന്നായി രസിച്ചു. മീശ എന്നത് താങ്കളുടെ തിരിച്ചറിവിന്റെ ബിംബമാണെന്നു കരുതട്ടെ. അതോ എനിക്കു തെറ്റിയോ? ആണെങ്കില്‍ ആ മീശപിരിക്കലിന്റെ കൂടുതല്‍ കഥകള്‍ പോരട്ടെ. അല്ലെങ്കിലും :)

ശിശു said...

മൂത്തവര്‍ പറയുന്നത്‌ അനുസരിക്കണമെന്നണു പ്രമാണം, ഇഞ്ഞിപ്പെണ്ണു(ചേച്ചി),ശ്രീജിത്ത്‌ ചേട്ടനും പറഞ്ഞതുപോലെ ഞാന്‍ ഫോണ്ടും, alignmentഉം മാറ്റിയിട്ടുണ്ട്‌.. നോക്കില്ലെ.. നോക്കണെ..ഇല്ലേല്‍ ഈശിശു 'ള്ളേ ,,ള്ളേ'ന്ന് കരയും..അമ്മാണെ..

Sreejith K. said...

ശിശൂ, ഖണ്ഡിക തിരിക്കല്‍ കൂടി ആകാമായിരുന്നു എന്ന് തോന്നുന്നു. ആവശ്യം ബാലിശമായിപ്പോയോ? ആയാലെന്താ, ശിശുവിനോടല്ലേ സംസാരിക്കുന്നത്. :D

Manjithkaini said...

തലക്കെട്ടു കൂടി ഇടതു പക്ഷമാക്കിയാല്‍ നന്നായി ശിശുവേ. അല്ലെങ്കില്‍ ഫയര്‍‌ഫോക്സ് പോലുള്ള ബ്രൌസറുകളില്‍ മീശപുരാണം എന്നുള്ളത് ‍ീമശ‍ുപ ‌ാരണം എന്നു കാണാന്‍ സാധ്യതയുണ്ട്. ഇടതുപക്ഷത്തോടാണ് നെറ്റ്മലയാളത്തിനാഭിമുഖ്യം :)

ശിശു said...

ശ്രീജിത്തേട്ടാ..എന്തൊക്കെ ചെയ്തിട്ടും ഖണ്ഡിക തിരിക്കാന്‍ കഴിയുന്നില്ല..പല paragraphഉം.പല രീതിയില്‍ മാറ്റിയിട്ടുണ്ട്‌..ശിശുവിനോടല്ലെ എന്തും പറയാന്‍ പറ്റൂ. ധൈര്യമയി പറഞ്ഞോളൂ.

Sreejith K. said...

ഖണ്ഡിക തിരിക്കുക എന്ന് പറഞ്ഞാല്‍ റൈറ്റ് അലൈന്‍ ആക്കുക എന്നല്ല അര്‍ത്ഥം. എന്റെ ശിശുവേ, പാരഗ്രാഫ് തിരിക്കാന്‍ ആവുന്നില്ലേ? സഹായം വേണോ?

ശിശു said...

സഹായം വേണം ശ്രീജിത്തേട്ടാ..paragraphതിരിച്ച്‌ preview നോക്കുമ്പോള്‍ ശരിയാണ്‌,പക്ഷെ പോസ്റ്റ്‌ ചെയ്ത്‌ കഴിയുമ്പോള്‍ മാറിപ്പോകുന്നു.

Sreejith K. said...

ശിശൂ, എന്താ പ്രശ്നമെന്ന് നോക്കിയിട്ട് മനസ്സിലാകുന്നില്ല. സോര്‍സ് എടുത്ത് നോക്കുമ്പോല്‍ അനാവശ്യമായി കുറേ കോഡുകള്‍ കാണുന്നു. റൈറ്റ് അലൈന്‍ ഉള്‍പ്പെടെ.

ഞാനായിട്ട് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ എന്നെ അഡ്മിന്‍ പവറുള്ള കോണ്ട്രിബ്യൂട്ടറാക്കുകയോ, അല്ലെങ്കില്‍ ആ പോസ്റ്റിന്റെ മുഴുവന്‍ എച്ച്.ടി.എം.എല്‍ എനിക്കയച്ച് തരികയോ ചെയ്യേണ്ടി വരും. എന്റെ വിലാസം. sreejithk2000@gmail.com

സു | Su said...

ശ്രീജിത്തിനെ ഏട്ടാന്നു വിളിച്ചോ? ഇനിയവന്‍ ടെമ്പ്ലേറ്റ് എപ്പോ കുളമാക്കീന്നു ചോദിച്ചാല്‍ മതി ;)

ശിശു said...

ബൂലോകത്തിരിക്കുന്ന സകലമാന പുലികളും, പുരട്ചിതലൈവികളും വായിച്ചറിയാന്‍,അറിവുകൂട്ടാന്‍, ശിശുവിനാല്‍ തെര്യപ്പെടുത്തുന്നതെന്തെന്നാല്‍, ശിശുവിന്റെ 'മീശപുരാണം' ശ്രീജിത്‌ പുലി പറഞ്ഞതിന്‍പ്രകാരം edit ചെയ്ത്‌ post ചെയ്തിരിക്കുന്നു, എല്ലാ പുലികളും വായിച്ച്‌ വളരുമെന്നു കരുതുന്നു. വായിച്ചു കമന്റുന്ന സകല പുലികള്‍ക്കും ഓണസമ്മാനം ഉണ്ടായിരിക്കുന്നതാണ്‌. (offer കുറച്ചു ദിവസത്തേക്കു മാത്രം.)

Rasheed Chalil said...

മീശ സംരക്ഷിക്കുന്നതിനായി ഗുരുവെനിക്ക്‌ ഒരു കത്രികയും ചീപ്പും കണ്ണാടിയും,പിന്നെ ഇടമറുകിന്റെ യുക്തിവാദ ലേഖനങ്ങളുടെ ഒരു കോപ്പിയും തന്ന് പടിയടച്ച്‌ പിണ്ഡം വെച്ചു...

ഈ മീശക്കാരന്‍ ശിശു കൊള്ളാല്ലോ..

Unknown said...

മൊനേ ശിശൂ,
കലക്കി. രസിച്ചു വായിച്ചു.

ശിശു said...

ഇത്തിരിവെട്ടമെ..

ഞാനൊരു mail അയച്ചിട്ടുണ്ട്‌, ഒന്നു check ചെയ്യുമോ?

Rasheed Chalil said...

ശിശു mail കിട്ടിയില്ല ഈ അഡ്രസ്സില്‍ അയച്ചുനോക്കൂ..
rasheedchalil@gmail.com
ithirivettam@gamil.com

Rasheed Chalil said...

ഇതുവരെ കിട്ടീട്ടില്ല...

ഇടിവാള്‍ said...

പിറ്റേന്നുനേരംവെളുത്തുവെളുത്തു വല്ലാതെ വിളറിത്തുടങ്ങിയപ്പോള്‍ പോരുകാണാനെല്ലാവരും തടിച്ചുമെലിഞ്ഞുകൂടി. ഞാനും ഗുരുവും തപ്പടിച്ചു തുടക്കടിച്ചു ഇടംവലംതിരിഞ്ഞു റെഡി വണ്‍, ടൂ,ത്രീ പറഞ്ഞു പേടിച്ചുമാറിനിന്നു. ഗുരുവിന്റെ കണ്ണില്‍നോക്കാന്‍ എനിക്ക്‌ പേടിയായിരുന്നു.

അസ്സലായി ശിശു.. ഉഗ്രന്‍ !

ബഹുവ്രീഹി said...

രാസകേളി പരിഭൂഷിതം തവ ഹി "രൂപ""മീശ" ക(ള)യാമഹേ..


ഒരുര്‍പ്പ്യക്കു മീശ കളയാം ന്നു നാരായണീയത്തിലും പറഞ്ഞിട്ടുണ്ടെന്നു പണ്ടേ വീകെയെന്‍ മാഷ്‌.



മാഷേ പോസ്റ്റ്‌ കലക്കി.

കാളിയമ്പി said...

ഇന്ന് ശിശുവണ്ണന്റെ പഴയ പോസ്റ്റുകള്‍ ഒന്നൊഴിയാതെ വായിയ്ക്കലായിരുന്നു പണി..ഇത് അത്യുഗ്രനാണല്ലോ ..ഇതു പോലെ ഇനിയുമിനിയും പോരട്ടേ..കേരനിരകളാടും കേട്ടോണ്ട് ഇതൊക്കെ വായിയ്ക്കുന്നു..ബ്ലോഗിന്റെ ഒരോരോ സൗകര്യങ്ങളേ

[ nardnahc hsemus ] said...

എന്താ കാര്യം പറഞ്ഞിട്ട്.. ഞാനിത് ഇന്നാ വായിയ്ക്കണേ.. ഇനി ഇതിപ്പൊ താനാണോ ഞാനാണോ ശിശു എന്നാ എന്റെ സംശയം!!

ഈ പോസ്റ്റ് അതിഗംഭീരം!

PK Hariz said...

you are not a sisu