Thursday, June 21, 2007

വാടിക്കരിഞ്ഞൊരു ചെമ്പനീര്‍പ്പൂവ് (ഗാനം)ഒരു ഗായികയെ, സംഗീ‍ത സംവിധായികയെ ബൂലോകത്തിനു പരിചയപ്പെടുത്തുന്നു, സംഗീത വര്‍മ്മ. നിരവധി ആല്‍ബങ്ങള്‍ക്കും ടെലിഫിലിമുകള്‍ക്കും സംഗീതമൊരുക്കിയ സംഗീത വര്‍മ്മ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചുരുക്കം വനിതകളിലൊരാളാണ്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെക്കാണാം.

ശിശുഎഴുതിയ ഒരു ഗാനത്തിന് ഈണംനല്‍കേണ്ട ദുര്യോഗം സംഗീത വര്‍മ്മക്കുണ്ടായി. ഒരാഗ്രഹത്തിനതിവിടെ പോസ്റ്റ് ചെയ്യുന്നു, നമ്മുടെ വരികള്‍ ആരെങ്കിലും ഈണം നല്‍കുകയെന്നതൊക്കെ അഭിമാനിക്കേണ്ട കാര്യമാണല്ലൊ?

വാടിക്കരിഞ്ഞൊരു ചെമ്പനീര്‍ പൂവിതില്‍...
കേള്‍ക്കാന്‍ കഴിയാത്തവര്‍
ഇവിടെ നിന്നും
ഡൌണ്‍ലോഡ് ചെയ്യുക

(Please right click and select save target as to play this song)

വാടിക്കരിഞ്ഞൊരു ചെമ്പനീര്‍ പൂവിതില്‍
ബാക്കിയുണ്ടിന്നും വസന്ത കാലം
അതിഗൂഢമുള്ളിലെ ചിപ്പിയില്‍ സൂക്ഷിപ്പൂ
മണമെന്നും മായാത്ത പുണ്യകാലം
മണമെന്നും മായാത്ത പുണ്യകാലം

ചിരികൊണ്ട് കദനങ്ങള്‍ മൂടിവയ്ക്കാനൊരു
സുരലോക മന്ത്രമുണ്ടെന്നില്‍
അഴലിന്റെ കയ്പുനീര്‍ ഞാന്‍ കുടിക്കുമ്പൊഴും
അറിയാതിരിക്കാന്‍ ശ്രമിച്ചിരുന്നു
നിങ്ങളറിയാതിരിക്കാന്‍ ശ്രമിച്ചിരുന്നു

ഇനിയെന്ന് കൂടണഞ്ഞീടും കിനാവുകള്‍ക്കൊരു-
മാത്രയെങ്കിലും പൂത്തുനില്‍ക്കാന്‍?
മണമുള്ള പൂക്കളില്‍ വന്നെത്തുമോയെന്റെ-
ചിരകാല സ്വപ്നത്തിന്‍ കളിവണ്ടുകള്‍
എന്റെ ചിരകാല സ്വപ്നത്തിന്‍ കളിവണ്ടുകള്‍!

15 comments:

ശിശു said...

വാടിക്കരിഞ്ഞൊരു ചെമ്പനീര്‍ പൂവിതില്‍...
ആദ്യമായെഴുതിയ ഗാനം
ശ്രീമതി സംഗീത വര്‍മ്മയുടെ സംഗീത
ആലാപനം
വിലയിരുത്തലിനായി സമര്‍പ്പിക്കുന്നു

Sumesh Chandran said...

" ചിരികൊണ്ട് കദനങ്ങള്‍ മൂടിവയ്ക്കാനൊരു
സുരലോക മന്ത്രമുണ്ടെന്നില്‍
അഴലിന്റെ കയ്പുനീര്‍ ഞാന്‍ കുടിക്കുമ്പൊഴും
അറിയാതിരിക്കാന്‍ ശ്രമിച്ചിരുന്നു
നിങ്ങളറിയാതിരിക്കാന്‍ ശ്രമിച്ചിരുന്നു.."

ദുര്യോഗമെന്നും അപശ്രുതിയെന്നും ഒക്കെ പറഞ്ഞു നടക്കുന്ന ശിശുക്കുട്ടാ, ഇനിയെങ്കിലും തന്നിലാ മറ്റാര്‍ക്കും കിട്ടാത്ത സുരലോകമന്ത്രം ഉണ്ടെന്ന സത്യം അറിയുക....

പാട്ട്‌ നന്നായിട്ടുണ്ട്‌... ഇത്തരത്തില്‍ ഇനിയും പ്രതീക്ഷിയ്ക്കുന്നു...

വേണു venu said...

ചിരികൊണ്ട് കദനങ്ങള്‍ മൂടിവയ്ക്കാനൊരു
സുരലോക മന്ത്രമുണ്ടെന്നില്‍.
ഓ.ടോ.
ഈ വരികളാണെന്നെ പിടിച്ചു നിര്‍ത്തിയതു്.
മഹാ സത്യങ്ങള്‍‍ അറിയുന്നവര്‍‍ ഭാഗ്യവാന്മാര്‍‍.
പാട്ടു പാടിയ സംഗീതവര്‍മ്മ വരികളുടെ ആത്മാവു നഷ്ടപ്പെടുത്താതെ പാടിയിരിക്കുന്നു.
:)

G.manu said...

Really wonderful mashey..........
music as well as lyrics

സാരംഗി said...

ശിശൂ..വളരെ നന്നായിരിക്കുന്നു ഗാനവും ആലാപനവും. സംഗീതയ്ക്കും ശിശുവിനും അനുമോദനങ്ങള്‍!

അനംഗാരി said...

വരികളും,ഈണവും നന്നായിരിക്കുന്നു.വളരെ ലളിതമായ ഈണം.അഭിനന്ദനങ്ങള്‍.

അഞ്ചല്‍കാരന്‍ said...

ലളിതമായ വരികളും ശുദ്ധസംഗീതവും
നന്നായി.
കൂടുതല്‍ പ്രതീക്ഷിക്കുന്നു.

Manu said...

ശിശു മാഷേ ഇത് ഞാന്‍ എടുക്കുന്നു...

സുന്ദരമായ ഗാനം....
ശരിക്കും ഇഷ്ടമായി.

അഭിനന്ദനങ്ങള്‍ നിങ്ങള്‍ക്കും ശ്രീമതി വര്‍മ്മക്കും.

Kiranz..!! said...

വളരെ വളരെ നന്നായിരിക്കുന്നു...വരികളും,ഈണവും അതിനു കൊടുത്ത ശബ്ദവും..അധികം പിന്നണി കോലാഹലങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ ആസ്വാദ്യമായി..

നേരത്തെ തന്നെ കേട്ടിരുന്നു,കമന്റിടാന്‍ പറ്റിയതിപ്പോളാ..!

സംഗീതക്കും,ശിശുവിനും അനുമോദനങ്ങള്‍..!

ബഹുവ്രീഹി said...

ശീശു,സംഗീതാവര്‍മ്മ,

പാട്ട് നന്നാ‍യി.ഇഷ്ടമായി.പിന്നെയും പിന്നെയും കേള്‍ക്കാ‍ന്‍ തോന്നുന്നു.

ശിശു said...

ഈ ഗാനം നല്ലതെന്ന് പറഞ്ഞ എല്ലാവര്‍ക്കും എന്റെ നന്ദി. ഒരു സന്തോഷ വാര്‍ത്ത അറിയിക്കുന്നു.
ഈ ഗാനത്തിന് സംഗീതം നല്‍കി ആലപിച്ച സംഗീത വര്‍മ്മക്ക് സംഗീത സംവിധായികക്കുള്ള ഈ വര്‍ഷത്തെ ദൃശ്യ അവാര്‍ഡ് ലഭിച്ചിരിക്കുന്നു(ഇശല്‍ നിലാവ് എന്ന ആല്‍ബത്തിന്). അതിന്റെ അനുമോദന ചടങ്ങ് ഈ മാസം 15ന് എറണാകുളം ഠൌണ്‍ഹാളില്‍ വെച്ച് നടക്കും. ശരിക്കും ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സംഗീത സംവിധായികയെ ഈ അവസരത്തില്‍ അനുമോദിച്ചുകൊള്ളുന്നു.

ശ്രീ said...

ശിശുവേട്ടാ...

മനോഹരമായ വരികള്‍‌!!!

[ഓഫീസിലായതിനാല്‍‌ പാട്ടു കേട്ടിട്ടില്ല. ഞാന്‍‌ ഡൌണ്‍‌ലോഡ് ചെയ്തു റൂമിലെത്തിയിട്ടു കേട്ടോളാം]

കാകദൃഷ്ടി said...

വെള്ളിയാഴ്ച സുരേഷേട്ടാ,
ഇഴഞ്ഞും,കരഞ്ഞും,തട്ടിവീണും, നടക്കാന്‍ ശ്രമിച്ച ബാല്യകാലത്തിലേക്ക്‌ അക്ഷരങ്ങളിലൂടെ മടക്കയാത്ര നടത്തുന്ന ഒരു സകലകലാവല്ലഭന്റെ പ്രയത്നങ്ങളോടുള്ള ഐക്യദാര്‍ഢ്യമാണീ കുറിപ്പ്.
ഓരോന്നിനേയും മുറിച്ചു കീറി അഭിപ്രായം പറയുന്നില്ല. എങ്കിലും “ഹര്‍ഷ ബാഷ്പം തൂകി.....”, ”പാതിരാപ്പുള്ളുണര്‍ന്നു പര‍ല്‍മുല്ല കാടുണര്‍ന്നു...”, “പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ ....” എന്നെല്ലാം സുരേഷേട്ടന്റെ ശബ്ദത്തിലൂടെ കേട്ടപ്പോള്‍...... സത്യം...!!! ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു ഇത്ര നന്നാവുമിതെന്ന്.......

കാകദൃഷ്ടി said...

സുരേഷേട്ടാ,
ഇഴഞ്ഞും,കരഞ്ഞും,തട്ടിവീണും, നടക്കാന്‍ ശ്രമിച്ച ബാല്യകാലത്തിലേക്ക്‌ അക്ഷരങ്ങളിലൂടെ മടക്കയാത്ര നടത്തുന്ന ഒരു സകലകലാവല്ലഭന്റെ പ്രയത്നങ്ങളോടുള്ള ഐക്യദാര്‍ഢ്യമാണീ കുറിപ്പ്.
ഓരോന്നിനേയും മുറിച്ചു കീറി അഭിപ്രായം പറയുന്നില്ല. എങ്കിലും “ഹര്‍ഷ ബാഷ്പം തൂകി.....”, ”പാതിരാപ്പുള്ളുണര്‍ന്നു പര‍ല്‍മുല്ല കാടുണര്‍ന്നു...”, “പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ ....” എന്നെല്ലാം സുരേഷേട്ടന്റെ ശബ്ദത്തിലൂടെ കേട്ടപ്പോള്‍...... സത്യം...!!! ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു ഇത്ര നന്നാവുമിതെന്ന്.......

അനില്‍ said...

ഒടുക്കം പറയട്ടെ,
ഇപ്പോ ഞാനാണ് ശരിയായ ശിശു; സുരേഷേട്ടന്റെ മുമ്പില്‍....
വിരലിലെണ്ണാവുന്ന ചില പൊട്ടക്കവിതകളെഴുതി അത് പ്രസിദ്ധീകരിച്ചതിന് സ്ക്രാപ്പെഴുതാന്‍ ശ്രമിച്ച.......
എന്തായാലും ബര്‍ണാഡ് ഷായെ കടമെടുത്ത് പറയട്ടെ, ഞാന്‍ കോഴിമുട്ട ഇടുന്ന കാര്യത്തില്‍ നിസ്സഹായനാണ്; പക്ഷേ അതിന്റെ രുചി പറയാനറിയാം, അതാവട്ടെ നന്നായി....!!! വളരെ, വളരെയധികം.......
പാട്ടുകാരനെ ബ്ലോഗില്‍ മാത്രം കുടിയിരുത്തിയാലും കവിയെ പുറം ലോകത്തിനു പരിചയപ്പെടുത്തണമെന്ന അപേക്ഷയോടെ......
സ്വന്തം അനില്‍.