കഷ്ട,മിത്രകുരുന്നിലേ നിന്നുടല്‍
തച്ചുടക്കുവാന്‍ പൊങ്ങിയിന്നെന്‍കരം!
ദുഷ്ടമൂര്‍ത്തി വസിക്കുന്ന ഹൃത്തിതില്‍
ശിഷ്ടചിന്തകള്‍ വന്നുദിക്കായ്‌കിലോ?
ഇങ്കുനൊട്ടിക്കുടിച്ചു,മിടയ്‌കിടെ-
ക്കണ്ണുപൂട്ടി ചിരിച്ചും,ജഗത്തിലെ
യെണ്ണമറ്റ നിയമങ്ങളൊക്കെയും,
കണ്ടു പേടിച്ചും വാവിട്ടുകേഴവെ
വന്നുപോയീ,മനസ്സിലന്നോളവും
വന്നിടാത്തത്ര കോപവുംതാപവും
പിന്നെമാലതീ മൊട്ടുപോലുള്ളൊരാ-
പൊന്നുമേനിയില്‍ വീണുപോയ് കയ്യുകള്‍!.
പത്തിതാണൂ-ക്ഷണത്താല്‍, വിറയ്‌കുമീ
ഹൃത്തിനുള്ളില്‍ നീ പുഞ്ചിരിച്ചെത്തുന്നു
കഷ്ട, മീച്ചിരി കാണ്‍കിലിന്നേതൊരു
ദുഷ്ടനാകിലും ഹൃത്തടം പൊള്ളിടും
മുഷ്ടിരണ്ടുമറുത്തെടുത്തിന്നു നിന്‍
തുഷ്ടിയോലുന്ന കാല്‍ക്കല്‍ വെച്ചീടിലും.
നൊന്തുവേദനിച്ചുച്ചം കരഞ്ഞനിന്‍
പിഞ്ചുമാനസം മാപ്പുനല്‍കീടുമോ?
ദുഷ്ടനാണു ഞാന്‍ തന്‍ ജീവരക്തത്തെ-
മുഷ്ടിയാലെ മെരുക്കാന്‍ ശ്രമിപ്പവന്‍
ശിഷ്ടരായുള്ള തോഴരേ നിങ്ങളീ
ദുഷ്ടജന്മത്തിനേകുവിന്‍ ശിക്ഷകള്‍ !
Wednesday, November 01, 2006
Subscribe to:
Post Comments (Atom)
7 comments:
പത്തിതാണൂ-ക്ഷണത്താല്‍, വിറയ്‌കുമീ
ഹൃത്തിനുള്ളില്‍ നീ പുഞ്ചിരിച്ചെത്തുന്നു
കഷ്ട, മീച്ചിരി കാണ്‍കിലിന്നേതൊരു
ദുഷ്ടനാകിലും ഹൃത്തടം പൊള്ളിടും
ഒരു ചെറിയ കവിത പോസ്റ്റുചെയ്യുന്നു:ഒപ്പം എല്ലാവര്‍ക്കും കേരളപ്പിറവി ദിനാശംസകളും
ഇത്ര നല്ലൊരു കവിത ഇങനെ ആരും കാണാത്ത് ..?!
(വായിച്ചവരെല്ലാം കമെന്റെഴുതിയെന്നു വരില്ല)
സുന്ദരമായ വരികള്‍.ഹൃത്തടം ശരിക്കും പൊള്ളി.
Template is attractive.The comment link is too small. May be you can correct it.
My best wishes.
PKR:) കുറിപ്പുകളില്‍ വന്നെത്തിയതിനു അളവറ്റ നന്ദി. കവിത നല്ലതെന്നു പറഞ്ഞതിനും. ഒരാള്‍ക്കെങ്കിലും നല്ലതെന്നു തോന്നിയാല്‍ എഴുത്തുകാരനത് സംതൃപ്തിയേകും, തീര്‍ച്ച, താങ്കള്‍ എഴുതിയതുപോലെ വായിച്ചവരെല്ലാം കമന്റെഴുതണമെന്നു ശഠിക്കാന്‍ കഴിയില്ലല്ലോ?, ആദ്യമൊക്കെ കമന്റുകള്‍ കിട്ടിയില്ലെങ്കില്‍ വിഷമമുണ്ടായിരുന്നു, എന്നാല്‍ ഇന്നത് ലവലേശമില്ല,അത് ശിശുവിന്റെ എഴുത്തില്‍ ഒരുതരത്തിലും ബാധിക്കുകയുമില്ല.
എഴുത്തുകാരന്റെ ആത്യന്തിക ലക്ഷ്യം കയ്യടിനേടുകയല്ലല്ലൊ?
ഇതു കണ്ടിട്ട് ഞാന്‍ അഭിപ്രായം പറഞ്ഞാല്‍ അഹങ്കാരം ആയി പോകും...അത്രക്കുയരെയാണ് ഇതിലെ ഓരൊ വരികളും...താളത്തിലും....ഭാവത്തിലും...വിഷയത്തിലും...
ഇപ്പോള്‍ ഹൃദയത്തിലെവിടെയൊ നീറുന്നു...പണ്ടു പറിച്ചെടുത്ത പൂക്കളെയും, ഇലകളേയും,പൂമ്പാറ്റകളുടെ ജീവനേയും കുറിച്ചോര്‍ക്കുമ്പോള്‍..:(
നല്ല കവിത!!!
പ്രിയ ചന്ദ്രു:) വാനോളം പുകഴ്ത്തിയതിനു നന്ദി. വരികള്‍ ഇഷ്ടപ്പെട്ടതില്‍, താളവും, ഭാവവും ഉണ്ടെന്നറിയിച്ചതില്‍ ഒക്കെ സന്തോഷം അറിയിക്കട്ടെ!..
വീണ്ടുമീ വഴി വരിക..
മഞ്ഞുതുള്ളി:)നന്ദി, കവിത നല്ലതെന്നു അടയാളം രേഖപ്പെടുത്തിയതിന്.
Post a Comment