Tuesday, November 14, 2006

'ശിശുദിനാശംസകള്‍..!

ഇന്ന് ഞങ്ങള്‍ 'ശിശു'ക്കളുടെ ദിനം, ബ്ലോഗുലകത്തിലെ എല്ലാ ശിശുക്കള്‍ക്കും ശിശുവിന്റെ 'ശിശുദിനാശംസകള്‍..!

14 comments:

ശിശു said...

ഇത്രയും നേരം നോക്കിയിരുന്നു, ബ്ലോഗ്‌ പുലികളും പുരട്‌ചി തലൈവികളും ഈ ശിശുവിനൊരു ശിശുദിനാശംസ തരുമെന്നു കരുതി.
നോക്കിയിരുന്ന് കണ്ണിന്റെ picture tube കേടായത്‌ മിച്ചം, എന്നാല്‍ തിരിച്ച്‌ ആശംസകള്‍ നേര്‍ന്ന് ഒരു counter attack നടത്താമെന്നു കരുതി. സ്വീകരിക്കുമല്ലോ?, (ബ്ലൊഗിലെ ശിശുക്കളെ സംഘടിക്കുവിന്‍, നമുക്കൊരു മീറ്റ്‌ സംഘടിപ്പിക്കാം..)

സു | Su said...

ശിശു :) ആശംസകള്‍ എല്ലാ ശിശുക്കള്‍ക്കും. ഞാന്‍ പറയണം എന്ന് വിചാരിച്ചതായിരുന്നു. പിന്നെ ശിശു പേരില്‍ മാത്രം ശിശു ആയതുകൊണ്ടാണ് മടിച്ചത്.
ബ്ലോഗ്‌ പുലികളും പുരട്‌ചി തലൈവികളും ഒക്കെ പിന്നാലെ വരും. ആശംസ പറയാന്‍.

Sul | സുല്‍ said...

സു വന്നതിന്റെ പിന്നാലെ സുല്‍ വന്നതില്‍ ഒരരോചകം തോന്നുമെങ്കിലും എനിക്കൊരെല്ലു കൂടുതല്‍ ഉണ്ടെന്നു കരുതിയാമതി.

ശിശുവിനു ഞാന്‍ ഒരു ആശംസ അയച്ചിരുന്നു. അതു കിട്ടിയില്ലല്ലേ. ഇനി ഇത് ഇവിടെ കിടക്കട്ടെ.

“ശിശുദിനാശംസകള്‍”

-സുല്‍

കൃഷ്‌ | krish said...

സ്കൂളിലെ ശിശുദിന പരിപാടികള്‍ കഴിഞ്ഞ്‌ മോളെ ഇപ്പോല്‍ വീട്ടില്‍ കൊണ്ട്‌ എത്തിച്ചിട്ട്‌ ഓഫീസില്‍ വന്ന്‌ ബ്ലോഗ്‌ നോക്കിയപ്പോളാണ്‌ ശിശുദിനവും "ശിശു" വിന്റെ കാര്യവും ഓര്‍മ്മ വന്നത്‌.

ബ്ലോഗുലകത്തിലെ "ശിശു"വിന്‌ ശിശുദിനാശംസകള്‍. മിഠായിയും ഇതോടൊപ്പം അയക്കുന്നു.

ഇന്ന്‌ പ്രമേഹദിനം കൂടിയാണ്‌.. അതുകൊണ്ട്‌ മധുരം കുറച്ചുമതി കേട്ടോ..

കൃഷ്‌ | krish

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

February 14ന്‌ വാലന്‍റ്റൈന്‍സ്‌ ദിനം ആഘോഷിച്ചവര്‍ 9 മാസത്തിനു ശേഷം November 14ന്‌ ശിശുദിനം ആഘോഷിക്കും.....!!!!

ശിശു said...

പേരിലെങ്കിലും ശിശുവായ ഈ ശിശുവിന്‌ ആശംസകളുമായെത്തിയ സു(ചേച്ചി)വിന്‌ ശിശുവിന്റെ നന്ദി, മിഠായി വിതരണം വൈകിട്ട്‌ നാലരമുതല്‍ ഉണ്ടായിരിക്കുന്നതാണ്‌.
സുല്‍:) സുവിന്റെ പിന്നാലെ തന്നെ വന്നതില്‍ പരിഭവമില്ലാതില്ല, പിന്നെ ആശംസകള്‍ തന്നതുകൊണ്ട്‌ എല്ലാം മറക്കുന്നു. അപ്പോള്‍ മിഠായി വിതരണസമയത്ത്‌ തന്നെ വരണെ..
കൃഷ്‌:) ഇന്ന് പ്രമേഹദിനം കൂടിയാണെന്നോര്‍മ്മിപ്പിക്കരുതായിരുന്നു, വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന മിഠായികളാണ്‌, അത്‌ വേണ്ടെന്ന് വെയ്ക്കുന്നതെങ്ങനെ, അതുകൊണ്ട്‌, please ഇന്ന് ശിശുവിനെ വിലക്കരുത്‌..
എല്ലാവര്‍ക്കും നന്ദി, ശിശുദിനാശംസകള്‍.

ശിശു said...

ബിജോയ്‌ മോഹന്‍:) കഴിഞ്ഞ ഫെബ്രുവരി 14ന്‌ വാലന്റയിന്‍സ്‌ ഡെ ആഘോഷിച്ചിരുന്നോ?,കുട്ടിക്ക്‌ ശിശുദിനാശംസകള്‍ നേരുന്നതിനോടൊപ്പം മിഠായി കൂടി കൊടുത്തുവിടാനാണ്‌..
:)
:)D

വേണു venu said...

ശിശൂ,
ആശംസകള്‍. നല്ല പടം.
കൊല്ലം കണ്ടവനില്ലം വേണ്ടെങ്കില്‍ കൊല്ലം എന്ന ഇല്ലം???
ഇ മെയിലയക്കൂ.. അംഗമാകൂ.

മിന്നാമിനുങ്ങ്‌ said...

സിസുവിനും
സിസുവിന്റെ
സിസുക്കള്‍ക്കും
സിസുദിനാസംസകള്‍

ശിശു said...

വേണു മാഷെ:) കൊല്ലത്തിനൊരില്ലം പണിയുന്ന നല്ല സമരിയക്കാരെ.. ശിശു ഒരു മെയില്‍ അയച്ചിട്ടുണ്ട്‌, കിട്ടിയോ?

kusruthikkutukka said...

ഞാന്‍ ഒരു കുഞ്ഞായിരുന്നെങ്കില്‍ .....

മഴത്തുള്ളികളും
കടലാസ് തോണിയും

തൊടിയിലെ പൂവും
തുമ്പപ്പൂ പുഞ്ചിരിയും

മഞ്ഞുതുള്ളികളും
മഴിത്തണ്ടും

വാഴക്കൂമ്പിലെ തേനും
അണ്ണരക്കണ്ണനും

കുയിലിന്റെ പാട്ടും
കുഴിയും കുഴിയാനയും
കളിക്കൂട്ടുകാരന്‍ കുഞ്ഞാടും

പുഴക്കടവിലെ കളികളും
കുളത്തിലെ മുങ്ങാംങ്കുഴികളും
ആല്‍ത്തറയിലെ ഊഞ്ഞാലും

മണ്ണപ്പം ചുട്ടതും
ചെഞ്ചുണ്ടന്‍ മാങ്ങയും
അവധിക്കാലവും

വീണ്ടും ഒരു ശിശു ആയിരുന്നെങ്കില്‍
"'ശിശുദിനാശംസകള്‍..!"
(ഓ ടോ: മീറ്റിന്റെ കാര്യം അച്ഛനോട് ചോദിച്ചിട്ടു പറയാം )

ശിശു said...

മിന്നാമിനുങ്ങേ:) സൊത്തിരി, സൊത്തിരി സന്തോയം, സാങ്കളുടെ ഹിമക്കുട്ടിക്ക്‌ ശിശുവിന്റെ സിസുദിനാസംസകള്‍
കുസൃതിക്കുടുക്കേ:) നഷ്ട വസന്തത്തിന്‍ തപ്ത നിശ്വാസമേ...! ഇപ്പോള്‍ ഫീല്‍ ചെയ്യുന്നുണ്ട്‌ ഇല്ലേ, ശിശുവിന്‌ പേരിലെങ്കിലും ഒരിത്തിരി 'ശിശു' ഉണ്ട്‌ (താങ്കളും പേരില്‍ ശിശു ആണല്ലോ..കുസൃതിക്കുടുക്കയല്ലേ..)
(ഓ:ടൊ)എവിടെയായിരുന്നു ഇത്രയും കാലം, മുങ്ങി നടക്കുകയായിരുന്നല്ലോ?

kusruthikkutukka said...

ഇവിടെ കമന്റിടാന്‍ വേണ്ടി എഴുതിയതാ.... വെറുതെ ഒരാശംസമാത്രമെഴുതി പോകേണ്ടാ എന്നു കരുതി...
പിന്നെ എന്തോ എനിക്കും ഇഷ്ടപെട്ടു ...അതുകൊണ്ട് പിന്നെ എന്റെ പോസ്റ്റില്‍ ഇട്ടു
നഷ്ട വസന്തത്തിന്‍ തപ്ത നിശ്വാസം ഫീല്‍ ചെയ്യാന്‍ വേണ്ടി .

actress photos said...

സുന്ദരിക്കുട്ടി..
നല്ല ഫോട്ടോ..