Monday, May 21, 2007

ഹര്‍ഷ ബാഷ്പം തൂകി (ഒരു പാട്ട്)

കലികാലത്തിലാരും കവിതയെഴുതുമെന്നായിരുന്നു അശരീരി. അതുകൊണ്ട്‌ ഞാനും കവിതയെഴുതി അശരീരികള്‍ സത്യമാണെന്നു തെളിയിച്ചു. കഴുതപോലും പടുപാട്ടുപാടുമെന്ന പുതിയ അശരീരിയില്‍ എനിക്ക്‌ വെറുതെയിരിക്ക വയ്യ!. അങ്ങനെയെങ്കിലും അശരീരികള്‍ സത്യമാണെന്ന തിരിച്ചറിവെല്ലാവര്‍ക്കുമുണ്ടാകട്ടെ!.

ഹര്‍ഷ ബാഷ്പം തൂകി,
വര്‍ഷ പഞ്ചമി വന്നു..

രചന:-?
സംഗീതം:-ദ്ക്ഷിണാമൂര്‍ത്തി സ്വാമി
പാടിയത്‌:- ജയചന്ദ്രന്‍









പ്ലെയര്‍ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡാം.
(Please right click and save target as to download this song)



കിരണെന്ന പാട്ടുകാരനെ പരിചയപ്പെട്ടിരുന്നില്ലെങ്കില്‍ ഞാനൊരിക്കലും ഈ അവിവേകത്തിനു മുതിരില്ലായിരുന്നു, . ഒരു വര്‍ഷത്തോളമായി “കൂള്‍ എഡിറ്റ് പ്രൊ“ എന്ന സോഫ്റ്റ്വെയര്‍ എനിക്ക് തന്നിട്ട്. തനിയെ നിരന്തരം ശ്രമിച്ചിട്ടും അതില്‍ കരൊക്കെ ലോഡ് ചെയ്യാന്‍ സാധിക്കാതെ ഉപേക്ഷിക്കാന്‍ തുനിയവെ വീണ്ടും കിരണിനെ വിളിച്ചു. ഉടനെ വന്നു ചില പൊടിക്കൈകള്‍. സംസാരമധ്യേ എന്നെപ്പോലെയുള്ള ശിശുക്കള്‍ക്കായി റിക്കോഡിംഗും അതിനുശേഷമുള്ള അപ്‌ലോഡിംഗും എങ്ങനെ ചെയ്യാം എന്നു പ്രതിപാദിക്കുന്ന ഒരു പോസ്റ്റിടുന്നതിനെപ്പറ്റി കിരണ്‍ എന്നോട് പറഞ്ഞിരുന്നു. ഇതെല്ലാം വളരെ സരളമായി വെബെക്സ് സോഫ്റ്റ്വെയര്‍ വഴി സ്ക്രീന്‍ ക്യാപ്ച്ചര്‍ ചെയ്തു കൊണ്ട് തയ്യാറാക്കിയ ഒരു വീഡിയോ പാഠം തന്നെ റെക്കോഡിംഗ്-മ്യൂസിക്ക് ബ്ലോഗിംഗ്-ചെറുസഹായം എന്ന പോസ്റ്റില്‍ കിര‍ണ്‍ സാധ്യമാക്കി. എനിക്കുറപ്പുണ്ട്, ഇത് പലര്‍ക്കും പ്രചോദനമാകും എന്ന്.

എന്റെ ഈ പരീക്ഷണം പോസ്റ്റുചെയ്തുകാണണമെന്നു കിരണിനാഗ്രഹമുണ്ടായതുകൊണ്ടാണ് ഞാനിതുപോസ്റ്റ് ചെയ്തത്. എന്നോട് കാട്ടിയ സൌമനസ്യത്തിന്റെ കാല്‍ക്കല്‍ ഈ ഗാനം ഗുരുദക്ഷിണയായി സമര്‍പ്പിച്ചുകൊള്ളുന്നു. ഗുരുദക്ഷിണ അവഹേളനമായി അധ:പതിച്ചെങ്കില്‍ എന്റെ കണ്ഠനാളം തന്നെ ദക്ഷിണയായി സ്വീകരിച്ചുകൊള്ളുക.

23 comments:

ശിശു said...

ഹര്‍ഷ ബാഷ്പം തൂകി,
വര്‍ഷ പഞ്ചമി വന്നു
തൊണ്ട പൊട്ടി ഞാനൊരു പാട്ടുപാടി.
കിരണെന്ന ഗുരുവിനൊരു ദക്ഷിണ
ഗുരുവെ നമ:

അപ്പൂസ് said...

ശിശുവേ നമ:
നന്നായി പാടിയിരിക്കുന്നു..
അപ്പൂസ് പാട്ടു നിര്‍ത്തി :)

സാജന്‍| SAJAN said...

ശിശു നമിച്ചു ഇങ്ങനെയും ഒരു കഴിവ് ഒളിഞ്ഞു കിടപ്പുണ്ടായിരുന്നോ.. കൂട്ടുകാരാ.. ഒരിക്കല്‍ (1988ല്‍ ആണെന്നു തോന്നുന്നു) പാവുമ്പാ (താങ്കളുടെ ജന്മസഥലം) ഹൈ സ്കൂളില്‍ അക്കൊല്ലത്തെ ജില്ലാ യുവജനോതസവത്തിനു ഞങ്ങള്‍ സ്കൂളില്‍ നിന്നും ബാച്ചായി എത്തിയപ്പോള്‍ മൈക്കില്‍ കൂടി കേട്ട പാട്ട് ആണ് ഞാനിപ്പോ‍ ഓര്‍ത്തത്.. പുലരി പൂമഞ്ഞു തുള്ളിയില്‍ എന്ന ഗാനം..
നന്ദി സുഹൃത്തേ എന്നെ ഒരു 19 വര്‍ഷം പിറകിലേക്ക് നടത്തിയതിന്..

Sathees Makkoth | Asha Revamma said...

ആദ്യം കിരണ്‍സിനൊരു നന്ദി.
ശിശു നന്നായി പാടിയിരിക്കുന്നു.
തുടരണം

ഗുപ്തന്‍ said...

ശിശു പാട്ടിഷ്ടപ്പെട്ടൂട്ടോ.....

അപ്പൂസേ അടി അടി (ആ അവസാനം പറഞ്ഞതിന്)

വല്യമ്മായി said...

കേട്ടു,ഇഷ്ടായി

തറവാടി,വല്യമ്മായി

വേണു venu said...

ശിശുവേ,
താങ്കളാണോ ശിശൂ.
ശിശൂ സുന്ദരമായ ശബ്ദം. സംഗീതം ആദ്യമല്ലായെന്നറിയിക്കുന്ന അരങ്ങേറ്റം തന്നെ.
തുടരുക. ഭാവുകങ്ങള്‍‍.:)

RR said...

ശിശൂ, നന്നായിട്ടുണ്ട്‌.
കിരണ്‍സ്‌ നന്ദി

അപ്പൂസേ...വേണ്ടാട്ടോ....

അശോക് said...

മനോഹരമായി പാടിയിരിക്കുന്നു..

Kiranz..!! said...

ശിശുവേ.രണ്ട് കാര്യങ്ങളില്‍ ,അതിരില്‍ കവിഞ്ഞ സന്തോഷം...!1. ഒരു നല്ല ഗായകനെ വലിച്ച് പുറത്തിടാന്‍ നിമിത്തമായി എന്ന് ഓര്‍ക്കുമ്പോള്‍..!2.പഠിച്ജ് ഇത് വളരെ പെട്ടന്നു തന്നെ പ്രാവര്‍ത്തികമാക്കിയതിന്.. !

എല്ലാവിധ ഭാവുകങ്ങളും,ഇനി വളരെയേറെ കാര്യങ്ങള്‍ അതില്‍ നിന്ന് തന്നെത്താനെ പഠിച്ചെടുക്കാന്‍ താല്പര്യമുണ്ടാവും,ആ അറിവ് പങ്കുവയ്ക്കുക,നമ്മുക്കൊരു ബൂലോഗ ഗാനമേള ട്രൂപ്പുണ്ടാക്കാം..!

കണ്ണൂരാന്‍ - KANNURAN said...

കിരണേ ഒരു സംശയവും വേണ്ട ഒരു ഗാനമേള ട്രൂ‍പ്പിനു വേണ്ടവര്‍ ഈ ബൂലോഗത്തുണ്ട്.. പാട്ട് വളരെ നന്നായി... ആരാ പറഞ്ഞെ ഈയാള്‍ ശിശുവാണെന്ന്....!!!!!!!

പ്രിയംവദ-priyamvada said...

ഇന്നു ഉച്ച ഭക്ഷണം 'ഹര്‍ഷബാഷ്പം' തൂകിയാണു കഴിച്ചതു..ഹും yummy

നന്നായി :-)

qw_er_ty

sandoz said...

വാഹ്‌...വാഹ്‌...കലക്കന്‍..
ശിശൂ..കൊള്ളാം എനിക്കിഷ്ടപ്പെട്ടു.....
കിരണ്‍സ്‌ പറഞ്ഞത്‌ ശരിയാ.....
ഒരു ബൂലോഗ ഗാനമേള ട്രൂപ്‌ ഉണ്ടാക്കിയാലോ......

പരാജിതന്‍ said...

ശിശൂസ്, സംഗതി ഉഷാറായി. :)
ഇനിയും പോരട്ടെ.
ഇങ്ങേരിലെ പാട്ടുകാ‍രനെ ബൂലോകത്തേക്ക് തുറന്നു വിട്ട കിരണ്‍സിനും നന്ദി.

Unknown said...

ശിശു,
ഗനം വളരെ നന്നായിരിക്കുന്നു.

Sona said...

നന്നായി പാടിയിട്ടുണ്ട്..അഭിനന്ദനങ്ങള്‍..

മഴത്തുള്ളി said...

ശിശു :)

ഞാന്‍ ഈ പാട്ട് കേട്ടില്ല. അതിന് മുന്‍പ് ഒരു കമന്റിടുന്നു. ഇത്രയും പേര്‍ പുകഴ്ത്തി സംസാരിച്ചപ്പോള്‍ തീര്‍ച്ചയായും പാട്ട് നല്ലതു തന്നെയാകുമല്ലോ. സ്പീക്കര്‍ ശരിയല്ല, പിന്നെ കേട്ടിട്ട് പറയാം :)

ശിശു said...

ഹൊ.. എന്താ പറയുക.. സത്യം പറഞ്ഞാല്‍ ആനന്ദലബ്ദിക്കിനിയെന്തുവേണം? ഒരു പാട്ടുപാടുക, അതിത്രയും പേര്‍ കേള്‍ക്കുക, നല്ലതെന്നു പറയുക, വീണ്ടും പാടണമെന്നു ആവശ്യപ്പെടുക. വെറുതെ തോന്നിയ ഒരു ആവേശം ഇത്രയൊക്കെ നല്ലകാര്യങ്ങള്‍ സാധിച്ചെങ്കില്‍, ഞാന്‍ ധന്യരില്‍ ധന്യനായി നില്‍ക്കുന്നു.
എന്നെ ഏറെ സന്തോഷിപ്പിച്ച ഒന്നു രണ്ട് കാര്യങ്ങളുണ്ട്. അത് ഇതുവരെ കുറിപ്പുകളിലെത്താത്തിരുന്ന പലരും ഈ പാട്ടുകേള്‍ക്കാനിവിടെയെത്തി, പ്രോത്സാഹിപ്പിച്ചു. അതിനും ഈ പാട്ടൊരു നിമിത്തമായതില്‍ ഞാന്‍ സന്തോഷിക്കുന്നു.
വളരെ നാളുകള്‍ക്ക് ശേഷം ഇവിടം സന്ദര്‍ശിച്ച കണ്ണൂരാന്‍, ആദ്യമായെത്തിയ, സതീശ് മാക്കോത്ത്, അശോക്, പ്രിയംവദ, പരാജിതന്‍, പൊതുവാള്‍, എന്നിവരുടെ ആഗമനത്തില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. എല്ലാവര്‍ക്കും വളരെ വളരെ നന്ദി.
ഇനി വിസ്തരിച്ചൊരു മറുപടി:-

അപ്പൂസ്:) നന്ദി, സന്തോഷം, പാട്ടുനിര്‍ത്തരുത്, പാടുക, പറ്റുമെങ്കില്‍ പോസ്റ്റുക. കേള്‍ക്കാന്‍ ഞങ്ങളൊക്കെയുണ്ട്.
സാജന്‍:) 19 വര്‍ഷം താങ്കളെ പിറകിലേക്ക് നടത്താന്‍ കഴിഞ്ഞല്ലൊ?, പിറകിലേക്ക് നടന്ന്, നടന്ന്, അന്നുചെയ്തുകൂട്ടിയ വികൃതികളൊന്നും ചെയ്യാന്‍ നോക്കരുത്, സന്തോഷം, നല്ല വാക്കുകള്‍ക്ക്, നന്ദിയും
സതീശ്:) സ്വാഗതം, കുറിപ്പുകളിലേക്ക്, ഒപ്പം നന്ദിയും, തുടരാന്‍ ശ്രമിക്കാം, വീണ്ടുമെത്തുക.
അതെ, കിരണില്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ ഇങ്ങനെ വരില്ലായിരുന്നു.

മനു:) സന്തോഷം, നന്ദി.അപ്പൂസ് വെറുതെ പറഞ്ഞതാ.
വല്യമ്മായി:) സന്തോഷം, നന്ദി, രണ്ടുപേര്‍ക്കും.

വേണു:) അതെ വേണുവേട്ടാ.. ഞാന്‍ തന്നെ ശിശു. വളരെ സന്തോഷം, താങ്കളുടെ നല്ല വാക്കുകള്‍ക്ക്, നന്ദി.

RR:) സന്തോഷം, നന്ദി, വീണ്ടുമീവഴിവരിക.
അശോക്:) സ്വാഗതം കുറിപ്പുകളിലേക്ക്, സന്തോഷം, നന്ദി.
കിരണ്‍സ്:) താങ്കളോടെന്താ പറയുക,സന്തോഷം അറിയിക്കട്ടെ! പറഞ്ഞതുപോലെ ചെയ്യാം. നന്ദി.

കണ്ണൂരാന്‍:) മീശപുരാണത്തില്‍ കണ്ടതാണ്, പിന്നെ ആദ്യമായിട്ടാണീ വഴി, നന്ദി. വളരെസന്തോഷം, അതെ ഒരു ഗാനമേള ട്രൂപ്പിവിടെത്തന്നെ തീര്‍ത്തുകളയാം. കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ ദിലീപ് പറയുന്നതുപോലെ, ഞാന്‍ എന്നെ വിളിക്കുന്നത് ശിശൂ എന്നാ..

പ്രിയംവദ:) സ്വാഗതം, ആദ്യമായി എത്തിയപ്പോള്‍ ഒരു ഊണിവിടെനിന്നും തരായില്ലെ?, സന്തോഷമായില്ലെ, എനിക്കും, നന്ദി, വല്ലപ്പോഴും ഊണിവിടെ നിന്നാകാം

സാന്റോസ്:)വളരെ വളരെ സന്തോഷം, ഇവിടെ വന്നതിന്, നല്ലവാക്കുകള്‍ കൊണ്ടെന്നെ പ്രോത്സാഹിപ്പിച്ചതിന്, അതെ കിരണ്‍ പറഞ്ഞതുപോലെ ഒന്ന് സംഘടിപ്പിച്ചുകളഞ്ഞാലൊ?

ഹരി(പരാജി)യേട്ടന്‍:) സ്വാഗതം,ആദ്യമായെത്തി പ്രൊത്സാഹിപ്പിച്ചതില്‍ വളരെ വളരെ സന്തോഷിക്കുന്നു ഈ ശിശുഹൃദയം. വല്ലപ്പോഴും ഇതുവഴിവരിക.

പൊതുവാള്‍:) സ്വാഗതം, വളരെ വളരെ നന്ദി, സന്തോഷം.

സോന:) സന്തോഷം, നന്ദി. വീണ്ടും വരിക.
മഴത്തുള്ളി:) കേള്‍ക്കാതെ തന്നെ ഇട്ട ഈ കമന്റിനു ഞാനെന്താ പറയുക. ഒരുപാടൊരുപാട് നന്ദി, സന്തോഷം, തീര്‍ച്ചയായും കേള്‍ക്കണം, അതിനുശേഷം അറിയിക്കണം, ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതും ഇവിടെ തുറന്നെഴുതണം.
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

Anonymous said...

Hay.. ithu kollaallo maashe!!
paattukaaranaaNu alle..

Anonymous said...

Hay.. ithu kollaallo maashe!!
paattukaaranaaNu alle..

Anonymous said...

സുരേഷേട്ടാ
'വാടിക്കരിഞ്ഞൊരു ചെമ്പനീര്�പ്പൂവി�നെ മാത്രമേ സുരേഷേട്ടന്� ഗാനമെന്ന ലേബല്� നല്�കി ആദരിച്ചിട്ടുള്ളൂവെങ്കിലും അതിലെ ഏതാണ്ടെല്ലാ വരികളും ഗാനത്തോടടുത്ത് നില്�ക്കുന്നവയാണെന്നാണെനിക്കു തോന്നിയിട്ടുള്ളത്.....
പ്രത്യേകിച്ച് തോരാത്തതെന്തീ മഴ! , ദുഷ്ടഹൃദയം, പാഴ്� മരസ്വപ്നങ്ങള്� തുടങ്ങിയവ...
കളിക്കൂട്ടുകാരിക്ക്� സ്�നേഹപൂര്�വ്വം� നല്ലൊരു നൊസ്റ്റാള്�ജിയ സമ്മാനിച്ചു. ഏതൊരുത്തന്റേയും ഭൂതകാല പരിച്ഛേദനയണത്; സാഹചര്യങ്ങളും-സംഭവങ്ങളും അല്�പ്പം ഭേദഗതിയോടെയാണെങ്കിലും...

chithrakaran ചിത്രകാരന്‍ said...

പ്രിയ ശിശു,
വളരെ നന്നായി പാടിയിരിക്കുന്നു.
നല്ല ശബ്ദം..
ചിത്രകാരന്റെ ആശംസകള്‍.

ചാർ‌വാകൻ‌ said...

നന്നായിപാടി...